തൃശൂർ : പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ജെ.ഡി(യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഇനി കേന്ദ്രത്തെ പഴിചാരാൻ സാധിക്കില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കാൻ സംസ്ഥാന ഭാരാവാഹിയോഗം തീരുമാനിച്ചു. 20 ന് തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സുധീർ.ജി.കൊല്ലാറ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കക്കോടി, ബി.എം സുഹൈൽ, ബിജു കൈപാറേടൻ, ദിലീപ്, സംഗീത് ലൂയിസ്, ജഗൻ ബോസ്, അജി പടിയിൽ എന്നിവർ സംസാരിച്ചു.