mmmm

കാഞ്ഞാണി: നൂറ് ദിന തൊഴിൽദാന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ശിശു സംരക്ഷണ കേന്ദ്രം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോൺസൺ അദ്ധ്യക്ഷനായി. മണലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കേന്ദ്രം ഒരുക്കിയത്. ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ കൃഷ്ണകുമാർ, വി.എൻ സുർജിത്ത്, സി.ആർ രമേഷ്, കൃഷ്‌ണേന്ദു പ്രിജിത്ത്, ടോണി അത്താണിക്കൽ, ഗിരിജ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.