medical-assistance
ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന പി.പി.മുഹമ്മദാലിക്ക് ചികിത്സാ സഹായമായി തുക പ്രസിഡന്റ് എം.എസ്.ശിവദാസ് കൈമാറുന്നു

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം മെമ്പരായ ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന പി.പി മുഹമ്മദാലിക്ക് ചികിത്സാ സഹായമായി 25,000 രൂപ സംഘം പ്രസിഡന്റ് എം.എസ് ശിവദാസ് കൈമാറി. സെക്രട്ടറി എ.കെ അലി, ട്രഷറർ പി.കെ സന്തോഷ്, വൈസ് പ്രസിഡന്റ് എം.ബഷീർ, ജോയിന്റ് സെക്രട്ടറി വി.കെ ഷാജി, കെ.സതീശൻ എന്നിവർ സംബന്ധിച്ചു.