വടക്കാഞ്ചേരി: വായനാദിനത്തോടനുബന്ധിച്ച് ഗവ: എൽ.പി.സ്‌കൂളിൽ പുസതക വണ്ടി കുട്ടികളുടെ വീടുകളിൽ എത്തി. കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്‌കൂൾ വണ്ടിയിൽ നിന്നും തിരഞ്ഞെടുക്കാം. വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ എം.ബി പ്രസാദ്, പി.ടി.എ പ്രസിഡന്റ് വി.ജി സുനിൽ, പി.കെ യശോദാമണി എന്നിവർ പ്രസംഗിച്ചു.