മാള: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനപ്പെടുത്തി മാത്രം അശാസ്ത്രീയമായി വ്യപാരസ്ഥാപനങ്ങൾ അടപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ മാളയിൽ ഉപവാസം നടത്തി. ഡോ.രാജു ഡേവിസ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മാള: പൊയ്യ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരം പൊയ്യ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സോജൻ കല്ലറക്കൽ അദ്ധ്യക്ഷത വഹിച്ചു.
മാള: പൂപ്പത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സബ്കാർ പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.
മാള: വലിയപറമ്പ് യൂണിറ്റിൽ നടന്ന സമരം പ്രസിഡന്റ് പ്രതാപ് ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ഡി. രതീഷ് അദ്ധ്യക്ഷത വഹിച്ചു.
മാള: അന്നമനടയിൽ മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.
മാള: കുഴൂർ പഞ്ചായത്തിലെ പാറപ്പുറത്ത് നടന്ന സമരത്തിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് കവലക്കാട്ട്, ബാബു തെറ്റയിൽ, ജോണി ചെങ്ങിനിയാടൻ, ഫ്രാൻസിസ് കളപ്പറമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അന്നമനടയിൽ മർച്ചന്റ്‌സ് അസോസിയേഷൻ നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു