പുതുക്കാട്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പുതുക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ നാരായണന്റെ 10ാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി, സെബി കൊടിയൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി പ്രഭാകരൻ, വി.കെ വേലുക്കുട്ടി, രജനി സുധാകരൻ, ഷൈനി ജോജു, സതി സുധീർ എന്നിവർ പ്രസംഗിച്ചു.
സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കെ.കെ നാരായണൻ അനുസ്മരണം ബാങ്ക് പ്രസിഡന്റ് ടി.വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ ടി.എസ് രാജു, പി.ഡി ജെയിംസ്, പ്രിൻസ് ചെതലൻ, പി.ഡി സേവ്യർ, അജിത ശങ്കരനാരായണൻ, ശ്രീദേവി പുരുഷോത്തമൻ, സെക്രട്ടറി കെ.വി അനിത എന്നിവർ പ്രസംഗിച്ചു.