ചാലക്കുടി: വ്യാപരികൾ നഗരത്തിൽ നിർബന്ധിച്ച് കടകൾ അടപ്പിച്ചെന്ന പരാതിയുമായി വ്യാപാരി വ്യവസായി സമിതി. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളാണ് അടപ്പിച്ചതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഇടപെടൽ മൂലം ചില കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങൾ അവർ ഉപേക്ഷിച്ചു. യു.ഡി.എഫ് അനുകൂല സംഘടനായ ഏകോപന സമിതി പ്രഹസനമായാണ് കടയടപ്പ് നടത്തിയതെന്ന് സമിതി ഏരിയാ സെക്രട്ടറി സി.കെ വിൻസെന്റ് പറഞ്ഞു. കെ.ബി ഷെബീർ,ആന്റു കുന്നത്ത് എന്നിവരും സരമക്കാർക്കെതിരെ പ്രതിഷേധിച്ചു.