ചാലക്കുടി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊരട്ടി പോസ്റ്റോഫീസിന് മുന്നിൽ ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി അദ്ധ്യക്ഷനായി.