ചാലക്കുടി: പരിയാരം ഗ്രാമപഞ്ചായത്ത് ഗ്രീൻപരിയാരം പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ്' ഡെസ്റ്റിൻമാസ്റ്റർ താക്കോൽക്കാരൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബ ഡേവിസ്, അല്ലി ഡേവിസ്, ഷാജു മാടോന, മെമ്പർമാരായ പി.പി അഗസ്തി, ഡാർളി വർഗീസ്, ഡാർളി പോൾസൺ, സിനി ലോനപ്പൻ, സെക്രട്ടറി വി.എ ഷാഹിദ്, വി.ഇ.ഒ ശിഖിത എന്നിവർ പങ്കെടുത്തു.