ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് ചേലക്കര താലൂക്ക് ആശുപത്രിയിൽ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പട്ടികവർഗ കോളനികളിലേക്കും കിടപ്പ് രോഗികൾക്കും വേണ്ടിയാണ് യൂണിറ്റ് തുടങ്ങിയിട്ടുള്ളത്. ഡോക്ടർ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരാണ് ടെസ്റ്റിംഗ് യൂണിറ്റിലുള്ളത്.