തൃശൂർ : ശബരിമല അയ്യപ്പസേവാസമാജം നേതൃത്വം നൽകുന്ന രാമായണ മാസാചരണം 'രാഘവീയം 2021'ന്റെ സംസ്ഥാനതല സ്വാഗതസംഘ രൂപീകരണ ഉദ്ഘാടനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ചെയ്തു. ശബരിമല അയ്യപ്പസേവാസമാജം അഖിലേന്ത്യാ സംഘടന സെക്രട്ടറി വി.കെ വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ അരവിന്ദാക്ഷൻ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു. 5 വയസ്സ് മുതൽ 30 വയസ്സ് വരെ ഉള്ളവരെ പങ്കെടുപ്പിച്ച് ലവകുശ, അയോദ്ധ്യാ, സീതാരാമ എന്നിങ്ങനെ ശ്രേണികളായി തിരിച്ച് രാമായണ പാരായണം, ചിത്രരചന, കവിതാ രചന, കവിതാ ആലാപനം, സമാജം പ്രാർത്ഥന, ഭക്തിഗാനം, ലളിതഗാനം, പ്രസംഗം തുടങ്ങി വിവിധതരം മത്‌സരങ്ങളോടൊപ്പം രാമായണപരിചയം, രാമയണ തത്വവിചാരം തുടങ്ങിയവയും നടത്തുന്നതിന് തീരുമാനിച്ചു. 17 മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ജില്ലാ, സംസ്ഥാനതല മത്‌സരങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടി അമ്പോറ്റി കോഴഞ്ചേരി, സതീഷ് മഹാദേവൻ, ജയശ്രീ എന്നിവർ പ്രസംഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് (ചെയർമാൻ), ഡോ: ഷീലാ നായർ (വൈസ് ചെയർപേഴ്‌സൺ), ഇലന്തൂർ ഹരിദാസ് (ജനറൽ കൺവീനർ), കൺവീനർമാരായി കെ.പി മാധവൻ, എൻ.ജി രവീന്ദ്രൻ സീതത്തോട്, അഡ്വ: ജയൻ ചെറുവള്ളിൽ, ജയശ്രീ,ജലജാപിള്ള, ശോഭന, ഉഷ, വിജിന്ദ് രാമകൃഷ്ണ, മുരളി (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.