കുന്നംകുളം: വാക്‌സിൻ വിതരണത്തിലെ അപാകതകൾക്കെതിരെ ആർ.എം.പി.ഐ കുന്നംകുളം ഗവൺമെന്റ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭ മുൻ കൗൺസിലറുമായിരുന്ന സോമൻ ചെറുകുന്ന് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഏരിയ സെക്രട്ടറി വി.കെ തമ്പി, സംസ്ഥാന കമ്മിറ്റിയംഗം വി.ടി അനീഷ്, കൗൺസിലർമാരായ സന്ദീപ് ചന്ദ്രൻ, റീജ സലിൽ, യൂത്ത് കൺവീനർ റിസ് ഡേവിസ് പനക്കൽ, നേതാക്കളായ വി.പി സരേഷ്, സിനീഷ് എന്നിവർ പങ്കെടുത്തു. വിഷയത്തിൽ ജില്ലാ കളക്ടർ, കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ, ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് ആർ.എം.പി.ഐ കുന്നംകുളം ഏരിയാ കമ്മിറ്റി പരാതി സമർപ്പിച്ചിട്ടുണ്ട്.