arest
പ്രതി വിഷ്ണു


കുന്നംകുളം: പാറേമ്പാടം താഴത്തെ പെട്രോൾപമ്പിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് സഹോദരങ്ങളായ രണ്ട് പേർ മരിച്ച സംഭവത്തിലെ പ്രതി കുന്നംകുളം പൊലീസിൽ കീഴടങ്ങി. കോട്ടപ്പടി ചുള്ളിപ്പറമ്പിൽ വിഷ്ണു (21) വാണ് പൊലീസിൽ കീഴടങ്ങിയത്. കുന്നംകുളം താഴത്തെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ അനുരാഗിനും സഹോദരൻ അനുരൂപിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും ഷെയർ ആൻഡ് കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് പിന്നീട് അവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുരാഗ് മരിച്ചു. മാതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് എരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.