salute
ദാ​ ​പി​ടി​ച്ചോ​ ​സ​ല്യൂ​ട്ട് ...​ ​പൊ​ലീ​സ് ​സ​ല്യൂ​ട്ട് ​ചെ​യ്യു​ന്നി​ല്ല​ ​എ​ന്ന​ ​പ​രാ​തി​ ​ഡി.​ജി.​പി​ക്ക് ​ന​ൽ​കി​യ​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​എം.​കെ​ ​വ​ർ​ഗീ​സി​ന് ​സ​ല്യൂ​ട്ട് ​ന​ൽ​കു​ന്ന​ ​കോ​ർ​പ​റേ​ഷ​നി​ലെ​ ​പ്ര​തി​പ​ക്ഷ​ ​കോ​ൺ​ഗ്ര​സ് ​കൗ​ൺ​സി​ല​ർ​മാ​ർ.​ ​കോ​ർ​പ​റേ​ഷ​ൻ​ ​മാ​സ്റ്റ​ർ​ ​പ്ലാ​നി​ൽ​ ​അ​ഴി​മ​തി​ ​ഉ​ണ്ടെ​ന്ന് ​ആ​രോ​പി​ച്ച് ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ​സ​ല്യൂ​ട്ട് ​ന​ൽ​കി​യ​ത്.​ ​മേ​യ​ർ​ ​തി​രി​ച്ചും​ ​സ​ല്യൂ​ട്ട് ​ന​ൽ​കി​ . ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

തൃശൂർ : പൊലീസുകാരുടെ സല്യൂട്ട് കിട്ടുന്നില്ലെന്ന് പരിഭവം പറഞ്ഞ മേയർക്ക് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ ബിഗ് സല്യൂട്ട്. ഇന്നലെ കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കിടെയാണ് മേയറെ ചേംബറിലെത്തി വളഞ്ഞു വച്ച കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ സല്യൂട്ട് അടിച്ചത്.

എന്നാൽ തന്നെ സല്യൂട്ട് അടിച്ച് 'അഭിവാദ്യം' ചെയ്ത പ്രതിപക്ഷത്തിന് മേയറും തിരിച്ച് സല്യൂട്ട് നൽകി തിരിച്ചടിച്ചു. മേയർ സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് കോൺഗ്രസ് അംഗങ്ങൾ മേയറുടെ ചേംബറിലേക്ക് കയറി മുദ്രാവാക്യം മുഴക്കി സല്യൂട്ട് നൽകിയത്. കഴിഞ്ഞ ദിവസമാണ് മേയറായ തന്നെ പൊലീസ് അവഗണിക്കുന്നുവെന്നും സല്യൂട്ട് നൽകുന്നില്ലെന്നും പറഞ്ഞ് ഡി.ജി.പിക്ക് പരാതി അയച്ചത്.

എന്നാൽ പ്രോട്ടോകോൾ അനുസരിച്ച് മേയർക്ക് സല്യൂട്ട് നൽകേണ്ടതില്ലെന്നാണ് ചട്ടം. പരാതിപ്പെട്ട മേയർക്കെതിരെ കോൺഗ്രസും ബി.ജെ.പിയും നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസ് കോർപറേഷൻ ഓഫീസിന് മുന്നിൽ മേയർക്ക് സല്യൂട്ട് അടിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.