പാവറട്ടി : ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് മതുക്കര കൂട്ടായ്മയുടെ നേതൃത്വത്തിൽ വാലത്താട്ടിൽ വിശ്വനാഥന്റെ പത്ത് സെന്റ് സ്ഥലത്ത് പച്ചകൃഷി ആരംഭിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ദിൽന ധനേഷ് വിവിധതരം പച്ചക്കറിതൈകൾ നട്ട് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് എ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് വി.ആർ, ട്രഷറർ വിബീഷ് വി.വി, എം.സുജിത്ത് എന്നിവർ സംസാരിച്ചു. മുളക്, വഴുതന, വെണ്ട, തക്കാളി ചീര, ചേമ്പ് ,ചേന തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.