1
ചെറുതുരുത്തി പി.എൻ.എൻ.എം.കോളേജിൽ ആരംഭിച്ച ആയുർവേദ സ്പായുടെ ഉദ്ഘാടനം ഷെയ്ക്ക് അബ്ദുൾ ഖാദർ നിർവ്വഹിക്കുന്നു '

ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിലെ ആയുർവേദ സ്പായുടെ പ്രവർത്തനോദ്ഘാടനം വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ നിർവ്വഹിച്ചു. ആയുർവേദ കോളേജുകൾക്കിടയിൽ ആയുർവേദ സ്പാ എന്ന രീതിയിൽ ആദ്യമായാണ് ചെറുതുരുത്തിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിദേശ നിലവാരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോളേജ് സെക്രട്ടറി എം. മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൾ ഡോ. ജിജി മാത്യു, ഡോ. രതീഷ് പി., ഡോ. പ്രജ്ഞ, ഡോ. അർജ്ജുൻ എന്നിവർ സംബന്ധിച്ചു.