വടക്കാഞ്ചേരി: തെക്കുംകര വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റുകൾ വൈകിപ്പിക്കുന്നതായി പരാതി. തെക്കുംകര കുത്തുപാറ തെക്കെമുറിയിൽ സ്‌കറിയയുടെ പരാതിയിൽ തലപ്പിള്ളി തഹസിൽദാർ വില്ലേജിലെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തി. ആറുമാസമായി കൊടുത്ത അപേക്ഷകൾ തീർപ്പാക്കാതെ മടക്കി അയക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.