വടക്കാഞ്ചേരി: അതിദാരിദ്യമനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനും മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനുമായുള്ള സർവ്വെ നഗരസഭയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭതല സമിതി രൂപീകരണവും മുന്നൊരുക്ക പ്രവർത്തനങ്ങളും തുടങ്ങി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർമാരായ എം.ആർ അനൂപ് കിഷോർ, പി.ആർ അരവിന്ദാഷൻ, ജമീലാബീവി, സി.വി മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.