പാവറട്ടി : ചിറകുവിടർത്തിയ ചിത്രശലഭത്തെപോലെ കല്യാണ സൗഗന്ധികം വിരിഞ്ഞു. കാഞ്ഞിരക്കോട് കൊടുമ്പ് ക്ഷേത്രത്തിനു സമീപം കൊടുമ്പിൽകളം വീട്ടിൽ സിന്ധുലത കേശവന്റെ വീട്ടിലാണ് ഈ പൂക്കൾ കൂട്ടമായി വളരുന്നത്. ഇതിന്റെ തൈകളും ഇവിടെ വളരുന്നുണ്ട്. ചിത്രശലഭത്തോട് സാമ്യമുള്ള പുഷ്പമാണ് കല്യാണസൗഗന്ധികം. അതിനാൽ വൈറ്റ് ബട്ടർഫ്‌ളൈ എന്നും പേരുണ്ട്. അതീവ സുഗന്ധമുള്ള ഇവ ഹെഡിക്കിയം കോറോനേറിയം എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ചെടിയുടെ അഗ്രഭാഗത്താണ് പൂക്കൾ വിരിയുക. ഒരുദിവസം മാത്രം ആയുസുള്ള ഈ പൂവ് ക്യൂബയുടെ ദേശിയ പുഷ്പമാണ്. മഹാഭാരതത്തിൽ പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനൻ ഈ പുഷ്പം തേടിപ്പോയി എന്നൊരു ഐതിഹ്യമുണ്ട്. ഇലപ്പൂച്ചെടി എന്നും പേരുണ്ട്. ഗാർഡനിൽ വളർത്താവുന്ന ഇനമാണ്. ഇഞ്ചിയുടെ കുലത്തിൽ പെട്ടതാണ് ഇവ. പരിസ്ഥിതി പ്രവർത്തകനായ ആൽഫ്രെഡ് മുരിങ്ങാത്തേരിയാണ് ചിത്രം പകർത്തിയത്.

കാഞ്ഞിരക്കോട് കൊടുമ്പ് ക്ഷേത്രത്തിനു സമീപം കൊടുമ്പിൽകളം വീട്ടിൽ സിന്ധുലത കേശവന്റെ വീട്ടിൽ കല്ല്യാണ സൗഗന്ധികം പുഷ്പം വിരിഞ്ഞപ്പോൾ.