പാവറട്ടി : പൂവ്വത്തൂർ-അമല നഗർ റൂട്ടിലെ പെരുവല്ലൂർ പരപ്പുഴപാലം നിർമ്മാണം മൂലമുള്ള യാത്രദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്നും അവർ ആരോപിച്ചു. പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കൾക്കുള്ള അപേക്ഷാഫോമുകൾ വാർഡ് മെമ്പർമാർ മുഖേന വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങളായ ക്ലമന്റ് ഫ്രാൻസീസ്, സുനീതി അരുൺകുമാർ, മോഹനൻ വാഴപ്പുള്ളി എന്നിവർ യോഗം ബഹിഷ്‌കരിച്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി.