balakrishnan

ചേലക്കര സി.ഐ ഇ. ബാലകൃഷ്ണൻ ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിക്കുന്നു.


ചേലക്കര: കേരള പോലീസ് ഐ.ജി പി. വിജയന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം പ്രവൃത്തിക്കുന്ന നന്മ ഫൗണ്ടേഷന്റെ ജില്ലാ കമ്മിറ്റിയുടെയും ചേലക്കര ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ഒരു 'വയറൂട്ടാം ഒരു വിശപ്പടക്കാം' എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ കുടുംബങ്ങളിലേക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി. ചേലക്കര സി.ഐ ഇ. ബാലകൃഷ്ണൻ ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മധുസൂദനൻ, എസ്.സി.പി.ഒ വിനോദ്കുമാർ, ജോസ്, അനീഷ്, ജനമൈത്രി സി.പി.ഒമാരായ ബിനു, ഫ്രാന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.