boat-capsized
മറിഞ്ഞ വള്ളം കരയ്‌ക്കെത്തിച്ചപ്പോൾ.

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ബീച്ചിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. തകർന്ന വള്ളത്തിൽ നിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തളിക്കുളം കുട്ടപരമ്പത്ത് നന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള ശ്രീഗുരുവായൂരപ്പൻ വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ 4 തൊഴിലാളികളുണ്ടായിരുന്നു. രണ്ടുപേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വള്ളത്തിന്റെ പലകകളും മറ്റും ഇളകിപ്പോയി. വലയും നഷ്ടപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി തൊഴിലാളികൾ പറഞ്ഞു.