ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ടി.പി.ആർ 15.03 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് അതിനിയന്ത്രണം ഏർപ്പെടുത്തിയത്. പഞ്ചായത്ത് ഇപ്പോൾ കാറ്റഗറി ഡിയിൽ ആയി. കഴിഞ്ഞയാഴ്ച ടി.പി.ആർ 13.31 ശതമാനമായിരുന്നു. പഞ്ചായത്തിൽ ഇപ്പോൾ 193 കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്.