ചാലക്കുടി: ഒരാഴ്ചയിലെ ടി.പി.ആർ നിരക്കിൽ കുറവുണ്ടായത് ചാലക്കുടി നഗരസഭയ്ക്ക് ആശ്വാസമായി. സിയിൽ നിന്നും ബി കാറ്റഗറിയിലേക്ക് താഴ്ന്നതോടെ നിയന്ത്രണങ്ങളിൽ അയവ് വന്നു. ഇതുപ്രകാരം വ്യാഴാഴ്ച മുതൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാദിവസവും തുറക്കാം. മറ്റു സ്ഥാപനങ്ങൾക്ക് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിലും പ്രവർത്തിക്കാം. മേലൂർ പഞ്ചായത്ത് സിയിൽ നിന്നും ബി കാറ്റഗറിയിലേക്കായി. എന്നാൽ കൊരട്ടി, കോടശേരി, കാടുകുറ്റി പഞ്ചായത്തുകൾ ബിയിൽ നിന്നും സിയിലേക്ക് ഉയർന്നു. കൊടകരയും സി കാറ്റഗറിയിലായി. അതിരപ്പിള്ളി എയിൽ നിന്നും ബിയായി ഉയർന്നിട്ടുണ്ട്.
ചാലക്കുടി നിയോജക മണ്ഡലം പരിധിയിൽ ബുധനഴ്ച 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 83 പേർക്ക് രോഗമുക്തി നേടി. കോടശേരി പഞ്ചായത്തിലാണ് കൂടുതൽ രോഗബാധിതർ 28. നഗരസഭ പരിയിൽ 23 പേരാണ് രോഗബാധിതർ. കൊടകരയിൽ 15 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പരിയാരത്ത് എട്ട് രോഗ ബാധിതരുണ്ട്. കാടുകുറ്റി 5,കൊരട്ടി4, മേലൂർ 3,അതിരപ്പിള്ളി 2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗ ബാധിതർ.