വെള്ളിക്കുളങ്ങര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 60 ലക്ഷം രൂപ മുടക്കി നവീകരിച്ച വെള്ളിക്കുളങ്ങര മോനടി റോഡിന്റെ ഉത്ഘാടനം എം.എൽ.എ കെ.കെ രാമചന്ദ്രൻ നിർവഹിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ്.പി.ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവൻ എന്നിവർ സംസാരിച്ചു.