പാവറട്ടി: മുല്ലശ്ശേരി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 % നും 15% നും ഇടയിൽ ആയതിനാൽ രണ്ട് ഗ്രാമപഞ്ചായത്തുകളെയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇന്നു മുതൽ പൊതുഗതാഗതം ഉണ്ടാകില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാം. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് പാവറട്ടി പോലീസ് എസ്.എച്ച്.ഒ. അറിയിപ്പിൽ പറഞ്ഞു.