ഗുരുവായൂർ: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ അനുശോചനം രേഖപ്പെടുത്തി. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ, സെക്രട്ടറി പി.എ സജീവൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി സുനിൽകുമാർ (മണപ്പുറം), എ.എസ് വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ കൗൺസിലർമാരായ കെ.കെ പ്രധാൻ, കെ.കെ രാജൻ, കെ.ജി ശരവണൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, ശൈലജ കേശവൻ തുടങ്ങിയവർ പങ്കെടുത്തു.