sreenivadan-

തൃശൂർ : ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ചർച്ചകൾ സജീവമായി. സംസ്ഥാനത്തെ മുഴുവൻ ഡി.,സി.സി പ്രസിഡന്റുമാരും മാറുമെന്ന് ഉറപ്പായതോടെ അടുത്തിടെ നിയമിതനായ എം.പി വിൻസന്റും മാറുമെന്ന് ഉറപ്പായി. പല പേരുകളും പ്രചരിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിനതീതമായി സാധാരണ പ്രവർത്തകരുടെ പിന്തുണയുള്ളയാളായിരിക്കണം പ്രസിഡന്റെങ്കിൽ സി.എസ്സ് ശ്രീനിവാസന്റെ പേരിനായിക്കും മുൻതൂക്കം. 10 വർഷം കെ.എസ്.യു പ്രസിഡന്റ് 17 വർഷക്കാലം ഡി.സി.സി സെക്രട്ടറി, 16 വർഷക്കാലം മെംബർ മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച പാരമ്പര്യം. ഇടതുപക്ഷ കോട്ടയായ കാനാട്ടുകരയിൽ നിന്നും ജയിച്ച എക ഡി.സി.സി ഭാരവാഹിയായിട്ടും ഗ്രൂപ്പ് പോരിന്റെ പേരിൽ 1 വർഷക്കാലം പോലും മേയർ സ്ഥാനത്തേക്ക് സി.എസ്സ് ശ്രീനിവാസനെ പരിഗണിച്ചില്ല. ആരോഗ്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലാലൂർ മാലിന്യ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. വയലാർ രവിയുടെ കൂടെ പ്രവർത്തിച്ചുവെന്നതാണ് ന്യൂനത 2009 ൽ വയലാർ രവി ഗ്രൂപ്പ് അവസാനിച്ചെങ്കിലും ഇപ്പോഴും അതിന്റെ പേരിൽ വേട്ടയാടൽ തന്നെ. കൊടുങ്ങല്ലൂരിൽ സ്ഥാനാർത്ഥിയായി അവസാനം വരെ പരിഗണിച്ചെങ്കിലും സ്ഥാനാർത്ഥിയാക്കിയില്ല. രണ്ടു സർവ്വേകളിലും നൂറു ശതമാനം വിജയ സാദ്ധ്യത കണ്ടെത്തിയെങ്കിലും ഗ്രൂപ്പ് പേരിന്റെ പേരിൽ തഴയപ്പെട്ടു. കൊടുങ്ങല്ലൂരിൽ ഏറ്റവും വിജയ സാദ്ധ്യതയെന്നു മറ്റ് രാഷ്രീയ പാർട്ടികൾ പോലും സമ്മതിച്ച വ്യക്തിയായിരുന്നു സി.എസ്സ് ശ്രീനിവാസൻ പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പുതിയ സമരം മുഖം തുറക്കാനും . കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാനും . വിഷയങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും ആശയ ഭദ്രതയുള്ള വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനു കഴിയും. ഗ്രൂപ്പിന്റെ പേരിൽ വിവിധ കമ്പാർട്ടുമെന്റിലായി പോയ കോൺഗ്രസ്സ് പ്രവർത്തകർ ഗ്രൂപ്പിനതീതമായി ചിന്തിച്ചാൽ സി.എസ്സ് ശ്രീനിവാസന് ജില്ലയിലെ കോൺഗ്രസ്സിനെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ജില്ലയിലെ മറ്റ് പ്രമുഖ നേതാക്കളും കെ.പി.സി.സിയുടെ പരിഗണന ലിസ്റ്റിൽ ഉണ്ട്.