pattikajathi-morcha
തൃപ്രയാർ: പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യഭ്യാസം ഉറപ്പ് വരുത്തുക, പാരലൽ കോളേജ് എസ്.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകുക, പട്ടികജാതി വകുപ്പിന്റെയും, വിദ്യഭ്യാസ വകുപ്പിന്റെയും അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി മോർച്ച തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ നടത്തി.

പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷനായി. ലാൽ ഊണുങ്ങൽ, മനോജ്, രാധാകൃഷ്ണൻ മൺപറമ്പിൽ, വി.കെ മണി, പി.കെ വേലായുധൻ എന്നിവർ പങ്കെടുത്തു.