manjal-krishi-
സി.പി.എം. നേതാക്കളായ പി.എം അഹമ്മദും, അഡ്വ.വി.കെ.ജ്യോതിപ്രകാശും ചേർന്ന് ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ നടത്തുന്ന മഞ്ഞൾ കൃഷിയുടെ വിത്തിടൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ പി.എം അഹമ്മദും സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി അംഗമായ അഡ്വ. വി.കെ ജ്യോതിപ്രകാശും ചേർന്ന് നടത്തുന്ന മഞ്ഞൾ കൃഷിയുടെ വിത്തിടൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ് ജയ, ടി.കെ ചന്ദ്രബാബു, മഞ്ജുള അരുണൻ, ടി.എൻ അജയകുമാർ, എം.കെ ഫൽഗുണൻ, നൗമി പ്രസാദ്, എ.വി സതീഷ് എന്നിവർ പങ്കെടുത്തു. ചിറക്കൽ പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള പി.എം അഹമ്മദിന്റെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്.