തൃശൂർ: വാഴക്കോട് ക്വാറി സ്‌ഫോടനവും മരണവും ഉന്നതതല ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി, വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി ഭാരവാഹികളായ സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ഭാരവാഹികളായ അജിത്ത് കുമാർ, ജോണി മണിച്ചിറ, ഷാഹിദാ റഹ്മാൻ എന്നിവർ പങ്കെടുത്തു.