തൃശൂർ: മിൽമ പാൽ ലിറ്ററിന് അഞ്ച് രൂപ കൂട്ടാൻ ശുപാർശ നൽകിയതായി മിൽമ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില കൂടിയ സാഹചര്യത്തിലാണിത്. ലോക്ക്ഡൗണും കൊവിഡ് സാഹചര്യവുമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്. വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.