തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഗൾഫ് നാടുകളിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ കുടി ഉൾപ്പെടുത്തണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി. അപകട മരണ ഇൻഷുറൻസ് പരിരക്ഷ കൊവിഡ് മരണം സംഭവിച്ചവർക്ക് കിട്ടുകയില്ല എന്നത് പരിഗണിച്ച് മരിച്ചവരുടെ വിവരം എംബസിയിൽ നിന്ന് ശേഖരിച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്ക വീട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സജിപോൾ മാടശ്ശേരി തുടങ്ങിയവർ ആവശ്യപ്പെട്ടു