കൊടുങ്ങല്ലൂർ: ഇന്ധന വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി വണ്ടി ഉന്തൽ സമരം നടത്തി. രൂപത ചാൻസലർ റവ.ഫാ. ബെന്നി വാഴക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി ഫ്രാൻസിസ്സ് , ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ഷാജു പീറ്റർ എന്നിവർ പ്രസംഗിച്ചു.