jose
കൂട്ടാലയിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് എന്റെ ഒല്ലൂർ പദ്ധതിയുടെ ഭാഗമായി കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നു.

പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ കൂട്ടാലയിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് എന്റെ ഒല്ലൂർ പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം സി.എസ് ശ്രീജു, ബ്ലെസൻ വർഗീസ്, ജോസ് മൈനാട്ടിൽ, ജോസ് പയ്യപ്പിള്ളി, ഒ.ഡി വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.