കുന്നംകുളം: സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വിദ്യാർത്ഥികളോടുള്ള അവഗണനക്കെതിരെ കുന്നംകുളം മണ്ഡലം ബി.ജെ.പി പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയംഗം ആനന്ദൻ കാഞ്ഞിരക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തയ്യൂർ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ സോമൻ, കൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ അശോകൻ, ബാബു എന്നിവർ പങ്കെടുത്തു.