പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ടി.പി.ആർ നിരക്ക് കൂടിയ സാഹചര്യത്തിൽ സി കാറ്റഗറിയിലായതിനാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. ടെസ്റ്റിന്റെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി സർവലൈൻസ് ടെസ്റ്റ് ക്യാമ്പുകൾ നടത്തും. വീടൊന്നിൽ നിന്ന് ഒരു വ്യക്തിയെങ്കിലും ടെസ്റ്റിന് വിധേയമാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജൻ അഭ്യർത്ഥിച്ചു. ലോക്ഡൗൺ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ബിൽഡിംഗ് മെറ്റീരിയൽസ് വിൽക്കുന്ന കടകളും വൈകിട്ട് 7 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.