study-materials-distribut
മഹിളാമോർച്ച ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി മഞ്ജു മനോജ് ഉദ്ഘാടനം ചെയ്യുന്നു


ചാവക്കാട്: മണത്തല കളത്തിൽ സത്യാനന്ദൻ മാസ്റ്റർ സ്മരണാർത്ഥം മണത്തല ബി.ജെ.പി 136ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീനാരായണ ഗുരുമന്ദിരത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രമണി സത്യാനന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങ് മഹിളാമോർച്ച ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി മഞ്ജു മനോജ് ഉദ്ഘാടനം ചെയ്തു.