കൊടകര : ശിവഗിരിമഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ആർ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ സുഗതൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.ബി മോഹനൻ, കൗൺസിലർമാരായ പ്രഭാകരൻ മുണ്ടയ്ക്കൽ, ശ്രീധരൻ വൈക്കത്താടൻ, കെ.ഐ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.