നെന്മണിക്കര: ഗ്രാമപഞ്ചായത്തിലെ 70 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മണലി-മടവാക്കര റോഡിന്റെ യും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച തലോർ-കുന്നിശ്ശേരി റോഡിന്റെയും ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീല മനോഹരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.