പാവറട്ടി: വെൺമേനാട് എം.എസ്.എം വി.എച്ച്.എസ്.എസ് 97-99 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് മാനേജർ എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു.