കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ സ്വത്തുവഹകൾ മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ് കമ്പനിക്ക് ഊട്ടുപുര പുനരുദ്ധാരണത്തിന്റെ മറവിൽ കൈമാറാനുള്ള നീക്കത്തിനെതിരെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര രക്ഷാവേദി രൂപീകരിച്ചു.

അവശേഷിക്കുന്ന ക്ഷേത്ര ഭൂമി അന്യാധീനപ്പെടുത്താൻ അനുവദിക്കില്ലെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃയോഗം വ്യക്തമാക്കി. ക്ഷേത്ര രക്ഷാവേദിയുടെ രക്ഷാധികാരികളായി സ്വാമി ചിതാനന്ദപുരി, ഡോ. ലക്ഷ്മീകുമാരി, സ്വാമി ഉദിത് ചൈതന്യ, കുമ്മനം രാജശേഖരൻ,​ സ്വാമി ഭാർഗവറാം, കെ.എസ് പത്മനാഭൻ, കെ.പി ശശികല ടീച്ചർ, എ.ഒ ജഗന്നിവാസൻ, പി. സുധാകരൻ എന്നിവരെ നിശ്ചയിച്ചു.

മേജർ ജനറൽ പി. വിവേകാനന്ദൻ (ചെയർമാൻ), സി.എം ശശീന്ദ്രൻ (ജനറൽ കൺവീനർ), പി.ജി ശശി കുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. പി. വിവേകാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ് പത്മനാഭൻ,​ സി.എം ശശീന്ദ്രൻ,​ രാജേഷ് പെരിഞ്ഞനം എന്നിവർ സംസാരിച്ചു.