മറ്റത്തൂർ: നാഡിപ്പാറ പിറവി കലാസംസ്‌കാരിക വേദി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം സമാപനം സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം.കെ ബാബു ഐ.വി ദാസ് അനുസ്മരണവും സുഭാഷ് മൂന്നുമുറി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. വായനശാല പ്രസിഡന്റ് എൻ.എസ് വിദ്യാധരൻ അദ്ധ്യക്ഷനായി.