ചിറ്റാട്ടുകര: എളവള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡ് അതിർത്തിയിലൂടെ കടന്നുപോകുന്ന പോസ്റ്റോഫീസ് റോഡ് നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുത്തു. മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് ടാറിങ്ങും നിർമ്മാണവും നടത്തിയത്. റോഡിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ചെറുപുഷ്പം ജോണി, കെ.ഡി വിഷ്ണു, ടി.സി മോഹനൻ, എൻ.ബി ജയ, എ.പി ശരത് കുമാർ, ശ്രീബിത ഷാജി, പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, അസിസ്റ്റന്റ് എൻജിനീയർ ബാബു കെപോൾ എന്നിവർ പ്രസംഗിച്ചു.