ചാലക്കുടി : ശിവഗിരിമഠം മുൻ മഠാധിപതി ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ അനുശോചനം രേഖപ്പെടുത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോസ് കാമ്പളത്ത്, പി.ആർ മോഹനൻ, സി.ജി അനിൽകുമാർ, അനിൽ തോട്ടവീഥി, പി.സി മനോജ് എന്നിവർ പ്രസംഗിച്ചു.