ചാലക്കുടി: എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സി.കേശവൻ സ്മൃതിദിനാചരണം നടത്തി. എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.ജി അനിൽകുമാർ, പി.ആർ മോഹനൻ, അനിൽ തോട്ടവീഥി, എം.ആർ നിധിൻ എന്നിവർ സംസാരിച്ചു.