photo
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും,​ കുട്ടികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കണമന്നും ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ ധർണ നടത്തി. നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷനായി. നിക്‌സൺ പോൾ, എം.ജെ ഷാജി, സി.എസ് അബ്ദുൾ ഹക്ക്, ജോസഫ് റോൾവിൻ, കെ.ആർ മിനി, ബി. ബിജു, കെ.വി സുശീൽ തുടങ്ങിയവർ സംസാരിച്ചു.