പാവറട്ടി: പെരുവല്ലൂർ മൂന്നാംവാർഡിലെ സജീവനി റോഡിലെ 48ാം നമ്പർ അംഗൻവാടിയിൽ നിന്നും വിരമിച്ച മുളക്കൽ ചന്ദ്രികക്ക് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. 1992 മുതൽ അംഗൻവാടിയിലെ സഹായിയായി ജോലി ചെയ്ത് ഒരുപാട് കഷ്ടപാടുകൾ സഹിച്ച് അംഗവാടി സഹായിയായി 29 വർഷം ജോലി ചെയ്താണ് അവിവാഹിതയായ ചന്ദ്രിക ജോലിയിൽ നിന്നും വിരമിച്ചത്. അംഗൻവാടിയിലെ കുട്ടികളായിരുന്നു ചന്ദ്രികയുടെ ലോകം. ജീവിതത്തിൽ ഏറിയപങ്കും കുഞ്ഞുമക്കളോടൊപ്പം കഴിയാനായത് ജീവിതത്തിന് വലിയ സന്തോഷമായിരുന്നു ചന്ദ്രികക്ക്. അഗൻവാടിയിൽ ചേർന്ന യോഗം പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ സുനീതി അരുൺകുമാർ ചന്ദ്രികക്ക് ഉപഹാരം നൽകി. രണ്ട്, മൂന്ന് വാർഡുകളിലെ അംഗൻവാടി ജീവനക്കാരും ചന്ദ്രികക്കക്ക് അവരുടെ വകയായി ഉപഹാരം നൽകി. എം.നളിൻ ബാബു, അംഗൻവാടി വർക്കർ ആനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

പടം :മുളക്കൽ ചന്ദ്രിക.