covid

തൃശൂർ: ജില്ലയിൽ വീണ്ടും ആശങ്ക വർദ്ധിപ്പിച്ച് കൊവിഡ് നിരക്ക് കൂടൂന്നു. 1403 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 1206 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,577 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,84,179 ആണ്. 2,73,900 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.49 ശതമാനമാണ്. സമ്പർക്കം വഴി 1,397 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിന് മുകളിൽ 77 പുരുഷൻമാരും 103 സ്ത്രീകളും പത്ത് വയസ്സിനു താഴെ 71 ആൺകുട്ടികളും 60 പെൺകുട്ടികളുമുണ്ട്.