ചാവക്കാട്: വർക്കല ശിവഗിരി മുൻമഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ അനുശോചനം രേഖപ്പെടുത്തി. നിസ്വാർത്ഥവും സമർപ്പിതമായ ആത്മീയ വ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമാണികനായ സന്ന്യാസി ശ്രേഷ്ഠനായിട്ടാണ് സ്വാമി പ്രകാശനന്ദ അറിയപ്പെട്ടിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ദർശനത്തിന്റെ തുടർച്ച ഏറ്റെടുത്ത് മതേതര ചിന്തകളെ എന്നും മുറുകെ പിടിച്ചിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗം ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പുരോഗമന സമൂഹത്തിനും തീരാ നഷ്ടമാണെന്ന് മണത്തല ശാഖ പ്രസിഡന്റ് എ.എസ് വിജയൻ അനുശോചന യോഗത്തിൽ പറഞ്ഞു. ശാഖ വൈസ് പ്രസിഡന്റ് നെടിയേടത്ത് സുധാകരൻ, സെക്രട്ടറി പി.സി സുനിൽകുമാർ, ശാഖ യൂണിയൻ കമ്മിറ്റി മെമ്പർ എ.എം സിദ്ധാർഥൻ, ശാഖ പഞ്ചായത്ത് കമ്മിറ്റി മെമ്പർമാരായ അത്തിക്കോട്ട് മാധവൻ, കൂർക്കപറമ്പിൽ രാമചന്ദ്രൻ, പന്തായി പ്രസാദ്, ഭരണസമിതി അംഗങ്ങളായ എം.എ ചന്ദ്രൻ, പി.പി സുനിൽകുമാർ(മണപ്പുറം), ഹരീഷ് ചാണാശ്ശേരി, കൂർക്കപറമ്പിൽ മധുരാജ്, പനയ്ക്കൽ സുനിൽ, ഹനീഷ് കളത്തിൽ എന്നിവർ പങ്കെടുത്തു.